ഈ പഠിപ്പിസ്റ്റുകളെ പറ്റി പറയുമ്പോൾ -നല്ല അടി കിട്ടിയതാണ്
ഓർമ്മ വരുന്നത് അഞ്ചാം ക്ലാസ് വലിയ പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു വന്നു ആറാം ക്ലാസ്സിൽ എത്തിയപ്പോൾ അമ്മ പഠിപ്പിച്ച സ്കൂളിലെ മറ്റൊരു ടീച്ചറുടെ മോൻ എന്റെ ക്ലാസ്സിൽ ഉണ്ടെന്നു പറഞ്ഞു - പാരയായിരിക്കും എന്ന് അന്നേ തോന്നി. കൂട്ടത്തിൽ അമ്മയുടെ ഉപദേശവും -പഠിക്കുന്ന കുട്ടിയാണ് അവന്റെ കൂടെ കൂട്ടു കൂടുക. നമുക്ക് ചേതം ഇല്ലാത്ത കാര്യമായതു കൊണ്ട് അവന്റെ കൂടെ സെക്കണ്ട് ബെഞ്ചിൽ ഇരുന്നു. നമ്മള്,വളരെ പഠിപ്പിസ്റ് ആണെന്ന് തോന്നലും വരുത്തി
ഫസ്റ്റ് monthly ടെസ്റ്റിന്റെ മാർക്കുമായി ഒരു വെള്ളിയാഴ്ച കണക്കു പഠിപ്പിക്കുന്ന പീലു എന്ന് ഓമന പേര് ഇട്ടു നമ്മൾ വിളിക്കുന്ന ആ സർ വന്നു. എന്റെ അടുത്തിരുന്ന ആ പഠിപ്പിസ്റ് -അവനു ഫുള്ളിൽ നിന്നും ഒരു മാർക്ക് കുറവ് -അതിന്റെ വിഷമം അവൻ പറഞ്ഞു. എനിക്കാണേൽ എന്താവും എന്നറിയാത്ത ആധി. അപ്പോൾ കിട്ടി എന്റെയും - 6 മാർക്കു - കൂട്ടത്തിൽ പീലുവിന്റെ അടിയും. എന്റെ മാർക്ക് കണ്ടു പഠിപ്പിസ്റ് മിക്കവാറും എന്നെക്കാൾ ഞെട്ടി കാണും.
ശനിയാഴ്ചയിലെ മ്യൂസിയം, ശഖുമുഖം പിന്നെ സിനിമ (ഇതൊക്കെയാണ് എന്റെ കുട്ടിക്കാലത്തു തിരുവന്തപുരത്തുകാരുടെ സ്വർഗ്ഗങ്ങൾ ) - ഇതൊന്നും നഷ്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ട് - മാർക്കു വീട്ടിൽ പറഞ്ഞില്ല. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ വന്നപ്പോൾ കണക്കിന്റെ മാർക്കു ഒഴികെ വലിയ പരിക്കില്ലാതെ ബാക്കി മാർക്കൊക്കെ പറഞ്ഞു. അമ്മയുടെ മുഖത്ത് വലിയ പ്രസാദം ഒന്നുമില്ല. - ആകെ പറഞ്ഞത് അച്ഛൻ വരട്ടെ എന്നാണ്. അച്ഛൻ വന്നു - പിന്നെ പീഡനകാലം. ആ പഠിപ്പിസ്റ് ഒറ്റിയത് ആണ്.
പിറ്റേന്ന് എങ്ങനെയും സെക്കന്റ് ബെഞ്ചിൽ നിന്ന് മാറി ഇരിക്കണം എന്നതായിരുന്നു പ്ലാൻ - ആ പഠിപ്പിസ്റ് വളരെ ഹൃദ്യമായി ചിരിച്ചു - എനിക്കാണേൽ അവനോടു ദേഷ്യവും പിന്നെ ചമ്മലും.
ഒരു കാര്യം മനസിലായി - ഈ പഠിപ്പിസ്റ്റുകളുടെ കൂടെ ഇരുന്നാൽ പകരുന്ന സാധനം അല്ല ഈ പഠിത്തം - നമ്മൾ തന്നെ പഠിച്ചാലേ പറ്റു
അന്ന് മുതൽക്കാണ് പഠിപ്പിസ്റ്റുകളെ എനിക്ക് പുച്ഛം ആയത് .