കുട്ടികാലം- വയസ്സൊന്നും ഓർമയില്ല. അമ്മയുടെ അടുത്ത ഒരു ബന്ധുവിന്റെ കല്യാണത്തിന് തലേന്ന് തന്നെ കൊട്ടാരക്കരയിൽ എത്തി. കോട്ടയത്ത് വെച്ചാണ് കല്യാണം. പിറ്റേന്ന് രാവിലെ നേരം വെളുത്തപ്പോൾ തന്നെ കല്യാണ വണ്ടിയിൽ കേറി മുൻനിരയിൽ തന്നെ സീറ്റ് പിടിച്ചു. ഈ സീറ്റിൽ കോട്ടയം വരെ ഇരിക്കാം എന്നുള്ളത് വ്യാമോഹം മാത്രമാണെന്ന് പൂർവകാല അനുഭവങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. കുട്ടിക്കാലത്തു അകെ വെറുത്തുപോയ കുറെ പാഠങ്ങളിൽ ഒന്നാണ് -ഈ പ്രായമുള്ളവരെ ബഹുമാനിക്കൽ - അതും കല്യാണ ബസിൽ പോകുമ്പോൾ! അന്ന് കാലങ്ങളിലൊക്കെ വിളിക്കുന്ന ആളുകളെക്കാൾ കുറവ് സീറ്റ് ആയിരിക്കും ബുക്ക് ചെയ്യുന്ന ബസ്സിൽ. ഈ കല്യാണ ബസ്സ് ഉണ്ടെന്നറിഞ്ഞാൽ ആളുകൾ ടിക്കറ്റ് എടുത്തു കല്യാണ സ്‌ഥലത്തു എത്തുന്നതിനു പകരം നേരെ കല്യാണബസ്സു പുറപ്പെടുന്ന സ്‌ഥലത്തു എത്തും. പ്രായത്തിൽ കൂടുതൽ ഉള്ളവർ വന്നാൽ കുട്ടികൾ സീറ്റിൽ നിന്നും മാറി കൊടുക്കണം - ഇതാണ് ചടങ്ങു് . ഇപ്രാവശ്യവും പതിവ് തെറ്റിക്കാതെ തന്നെ എന്നെയും സീറ്റിൽ നിന്നും എഴുന്നേൽപ്പിച്ചു - അതും ഏതോ ആരുടെയോ പറഞ്ഞ വഴിയുള്ള ബന്ധുവിന് വേണ്ടി. രാവിലെ ഉറക്കമുണർത്തത്തിന്റെ കലിപ്പ് വേറെയും! എല്ലാവരെയും പ്രാകി കൊണ്ട് എഴുന്ന...
ഒരു മൂട് കപ്പ വെയ്ക്കാൻ ഹിന്ദി പഠിച്ച മലയാളി
കപ്പ നടാൻ ബംഗാളിയെ പഠിപ്പിച്ച മലയാളി
ഏതോ സിനിമ കണ്ടു ഇരുനൂറു രൂപയ്ക്കു കിറ്റ് വാങ്ങി രണ്ടു രൂപയുടെ പച്ചക്കറി ഉണ്ടാക്കിയ മലയാളി
കിറ്റ് വലിച്ചെറിഞ്ഞു തമിഴന്റെ വിഷത്തിനായി നോക്കി ഇരിക്കുന്ന മലയാളി
പാടം നികത്തി വീട് വെച്ച മലയാളീ
ഭംഗി കൂട്ടാൻ പറമ്പ് മുഴുവൻ മാർബിൾ ഇട്ട മലയാളി
പക്ഷെ ... സോഷ്യൽമീഡിയയിൽ ഇരുന്നു കർഷകർക്ക് വേണ്ടി പുളകം കൊള്ളുന്ന മലയാളി
പണ്ടാരോ പാതിരാത്രിക്ക് വാഴ വെയ്ക്കാത്തതു കൊണ്ട് ഉണ്ടായ ദുരന്തം സഹിക്കുന്ന ബാക്കിയുള്ള മലയാളികൾ