Skip to main content

നീലക്കടമ്പ് - ഒരു നൊസ്റ്റാൾജിയ

കുട്ടികാലം- വയസ്സൊന്നും ഓർമയില്ല. അമ്മയുടെ അടുത്ത ഒരു ബന്ധുവിന്റെ കല്യാണത്തിന് തലേന്ന് തന്നെ കൊട്ടാരക്കരയിൽ എത്തി. കോട്ടയത്ത് വെച്ചാണ് കല്യാണം. പിറ്റേന്ന് രാവിലെ നേരം വെളുത്തപ്പോൾ തന്നെ കല്യാണ വണ്ടിയിൽ കേറി മുൻനിരയിൽ തന്നെ സീറ്റ് പിടിച്ചു.  ഈ സീറ്റിൽ കോട്ടയം വരെ ഇരിക്കാം എന്നുള്ളത് വ്യാമോഹം മാത്രമാണെന്ന് പൂർവകാല അനുഭവങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. കുട്ടിക്കാലത്തു അകെ വെറുത്തുപോയ കുറെ പാഠങ്ങളിൽ ഒന്നാണ് -ഈ പ്രായമുള്ളവരെ  ബഹുമാനിക്കൽ - അതും കല്യാണ ബസിൽ പോകുമ്പോൾ! അന്ന് കാലങ്ങളിലൊക്കെ വിളിക്കുന്ന ആളുകളെക്കാൾ കുറവ് സീറ്റ് ആയിരിക്കും ബുക്ക് ചെയ്യുന്ന ബസ്സിൽ. ഈ കല്യാണ ബസ്സ് ഉണ്ടെന്നറിഞ്ഞാൽ ആളുകൾ ടിക്കറ്റ് എടുത്തു കല്യാണ സ്‌ഥലത്തു എത്തുന്നതിനു പകരം നേരെ കല്യാണബസ്സു പുറപ്പെടുന്ന സ്‌ഥലത്തു എത്തും. പ്രായത്തിൽ കൂടുതൽ ഉള്ളവർ വന്നാൽ കുട്ടികൾ സീറ്റിൽ നിന്നും മാറി കൊടുക്കണം - ഇതാണ് ചടങ്ങു് . ഇപ്രാവശ്യവും പതിവ് തെറ്റിക്കാതെ തന്നെ എന്നെയും സീറ്റിൽ നിന്നും എഴുന്നേൽപ്പിച്ചു - അതും ഏതോ ആരുടെയോ പറഞ്ഞ വഴിയുള്ള ബന്ധുവിന് വേണ്ടി. രാവിലെ ഉറക്കമുണർത്തത്തിന്റെ കലിപ്പ് വേറെയും! എല്ലാവരെയും പ്രാകി കൊണ്ട് എഴുന്ന...

നീലക്കടമ്പ് - ഒരു നൊസ്റ്റാൾജിയ

കുട്ടികാലം- വയസ്സൊന്നും ഓർമയില്ല. അമ്മയുടെ അടുത്ത ഒരു ബന്ധുവിന്റെ കല്യാണത്തിന് തലേന്ന് തന്നെ കൊട്ടാരക്കരയിൽ എത്തി. കോട്ടയത്ത് വെച്ചാണ് കല്യാണം. പിറ്റേന്ന് രാവിലെ നേരം വെളുത്തപ്പോൾ തന്നെ കല്യാണ വണ്ടിയിൽ കേറി മുൻനിരയിൽ തന്നെ സീറ്റ് പിടിച്ചു.  ഈ സീറ്റിൽ കോട്ടയം വരെ ഇരിക്കാം എന്നുള്ളത് വ്യാമോഹം മാത്രമാണെന്ന് പൂർവകാല അനുഭവങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.

കുട്ടിക്കാലത്തു അകെ വെറുത്തുപോയ കുറെ പാഠങ്ങളിൽ ഒന്നാണ് -ഈ പ്രായമുള്ളവരെ  ബഹുമാനിക്കൽ - അതും കല്യാണ ബസിൽ പോകുമ്പോൾ! അന്ന് കാലങ്ങളിലൊക്കെ വിളിക്കുന്ന ആളുകളെക്കാൾ കുറവ് സീറ്റ് ആയിരിക്കും ബുക്ക് ചെയ്യുന്ന ബസ്സിൽ. ഈ കല്യാണ ബസ്സ് ഉണ്ടെന്നറിഞ്ഞാൽ ആളുകൾ ടിക്കറ്റ് എടുത്തു കല്യാണ സ്‌ഥലത്തു എത്തുന്നതിനു പകരം നേരെ കല്യാണബസ്സു പുറപ്പെടുന്ന സ്‌ഥലത്തു എത്തും. പ്രായത്തിൽ കൂടുതൽ ഉള്ളവർ വന്നാൽ കുട്ടികൾ സീറ്റിൽ നിന്നും മാറി കൊടുക്കണം - ഇതാണ് ചടങ്ങു് .

ഇപ്രാവശ്യവും പതിവ് തെറ്റിക്കാതെ തന്നെ എന്നെയും സീറ്റിൽ നിന്നും എഴുന്നേൽപ്പിച്ചു - അതും ഏതോ ആരുടെയോ പറഞ്ഞ വഴിയുള്ള ബന്ധുവിന് വേണ്ടി. രാവിലെ ഉറക്കമുണർത്തത്തിന്റെ കലിപ്പ് വേറെയും! എല്ലാവരെയും പ്രാകി കൊണ്ട് എഴുന്നേറ്റ് നിന്നു്. അപ്പോഴാണ് ഇതു പോലെ സീറ്റ് പിടിച്ച എന്റെ കസിൻസ് ഓരോത്തരായി സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന കാഴ്ച കണ്ടത് -സമാധാനമായി! അപ്പോഴാണ് ഒരു ബുദ്ധി തോന്നിയത് - ഈ ഡ്രൈവറിന്റെ സീറ്റിന്റെ പിന്നിൽ ഒരു ഗ്യാപ് ഉണ്ടാക്കും -അവിടെ നിൽക്കുകയോ ഇരിക്കുകയോ ചെയ്യാം. പക്ഷെ ഡ്രൈവറുടെ കൂടെ ദയ ഉണ്ടാകണം. നേരെ വെച്ച് പിടിച്ചു ഡ്രൈവറെ നോക്കി. അവിടെ മാറി നിന്ന് സിഗെരെറ്റ് വലിച്ചു നില്പുണ്ട്. നേരെ ചെന്ന് മുട്ടി - "ചേട്ടാ ഏതൊക്കെ സിനിമയുണ്ട്? " അയാൾ ഏതൊക്കെയോ സിനിമയുടെ പേര് പറഞ്ഞു - വല്ല കണ്ട പടങ്ങൾ ആകും -ശ്രദ്ധിച്ചില്ല . അകെ ഒരു ലക്ഷ്യമേ ഉള്ളൂ - അയാളുമായി കമ്പനി അടിക്കുക. അപ്പോൾ പിന്നെ അയാളുടെ സീറ്റിന്റെ പുറകിൽ ഇരിക്കാമല്ലോ. എന്റെ ഉദ്ദേശം ലക്‌ഷ്യം കണ്ടു. അപ്പോൾ ചേച്ചി എന്നെ വിളിച്ചു - അതും മൂന്നാലു കുട്ടികൾ കുത്തിത്തിരുകി ഇരിക്കുന്ന ഏറ്റവും പിന്നിലുള്ള ആർക്കും വേണ്ടാത്ത സീറ്റിൽ ആസനം കൊണ്ട് വെയ്ക്കാൻ.എനിക്ക്  സൗകര്യമില്ല !!! വിളി കേട്ടതായി ഭാവിച്ചില്ല.- ഞാൻ ഇവിടെ സ്ഥാലമൊക്കെ കണാൻ വേണ്ടി ഫ്രണ്ട് സീറ്റ് ഒപ്പിച്ചു വെച്ചിരിക്കുമ്പോൾ  -അതും ഡ്രൈവറുടെ പിന്നിൽ. പിന്നെ ആർക്കു വേണം ബാക്ക് സീറ്റ്.

അങ്ങനെ യാത്ര തുടങ്ങി. കല്യാണ ബസ്സിൽ ആദ്യമൊന്നും സിനിമ ഇടില്ല- ആദ്യം കുറെ നേരം വല്ല ഭക്തി ഗാനം ആയിരിക്കും.  നേരം വെളുത്തു വരുന്നേ ഉള്ളു - ബസിലെ അസിസ്റ്റന്റ് പാട്ടു ഇട്ടു

യേശുദാസിന്റെ ഘന ഗംഭീര ശബ്ദത്തിൽ - കുടജാദ്രിയിൽ എന്ന ഗാനം. സംഗീതത്തിനെ പറ്റി ധാരണ ഉള്ള ഡ്രൈവർ പറഞ്ഞു -"ഇത് പുതുതായി ഇറങ്ങാൻ പോകുന്ന നീലകടമ്പു എന്ന സിനിമയിലെ ഗാനമാണ് ".ഞാനും ബസ്സിലെ കിളിയും തലകുലുക്കി.  ഞാൻ പുറത്തേക്കു നോക്കിയപ്പോൾ നല്ല പച്ചപ്പ്‌ - നല്ല സുഖകരമായ പാട്ട് - നല്ല പേര് -നീലകടമ്പു. പിന്നെ അതേ സിനിമയിലെ ചിത്രയുടെ മധുരമായ ശബ്ദത്തിൽ ദീപം എന്ന പട്ടു തുടങ്ങി. മനസ്സിൽ വല്ലാത്ത ഒരു കുളിര് തോന്നി.

ഞാൻ പുറത്തേക്കു നോക്കി- പച്ചപ്പും കണ്ടു -എന്നോട് തന്നെ ചോദിച്ചു -എന്തായിരിക്കും ഈ നീലക്കടമ്പ്‌ ?

Popular posts from this blog

പഠിപ്പിസ്റ്റു

ഈ പഠിപ്പിസ്റ്റുകളെ പറ്റി പറയുമ്പോൾ -നല്ല അടി കിട്ടിയതാണ്  ഓർമ്മ വരുന്നത് അഞ്ചാം ക്ലാസ് വലിയ പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു വന്നു ആറാം ക്ലാസ്സിൽ എത്തിയപ്പോൾ അമ്മ പഠിപ്പിച്ച സ്കൂളിലെ മറ്റൊരു ടീച്ചറുടെ മോൻ എന്റെ ക്ലാസ്സിൽ ഉണ്ടെന്നു പറഞ്ഞു - പാരയായിരിക്കും എന്ന് അന്നേ തോന്നി. കൂട്ടത്തിൽ അമ്മയുടെ ഉപദേശവും -പഠിക്കുന്ന കുട്ടിയാണ് അവന്റെ കൂടെ കൂട്ടു കൂടുക. നമുക്ക് ചേതം ഇല്ലാത്ത കാര്യമായതു കൊണ്ട് അവന്റെ കൂടെ സെക്കണ്ട് ബെഞ്ചിൽ ഇരുന്നു. നമ്മള്,വളരെ പഠിപ്പിസ്റ് ആണെന്ന് തോന്നലും വരുത്തി  ഫസ്റ്റ് monthly ടെസ്റ്റിന്റെ മാർക്കുമായി ഒരു വെള്ളിയാഴ്ച കണക്കു പഠിപ്പിക്കുന്ന പീലു എന്ന് ഓമന പേര് ഇട്ടു നമ്മൾ വിളിക്കുന്ന ആ സർ വന്നു. എന്റെ അടുത്തിരുന്ന ആ പഠിപ്പിസ്റ് -അവനു ഫുള്ളിൽ നിന്നും ഒരു മാർക്ക് കുറവ് -അതിന്റെ വിഷമം അവൻ പറഞ്ഞു. എനിക്കാണേൽ എന്താവും എന്നറിയാത്ത ആധി. അപ്പോൾ കിട്ടി എന്റെയും - 6 മാർക്കു - കൂട്ടത്തിൽ പീലുവിന്റെ അടിയും. എന്റെ മാർക്ക് കണ്ടു പഠിപ്പിസ്റ് മിക്കവാറും എന്നെക്കാൾ ഞെട്ടി കാണും.  ശനിയാഴ്ചയിലെ മ്യൂസിയം, ശഖുമുഖം പിന്നെ സിനിമ (ഇതൊക്കെയാണ് എന്റെ കുട്ടിക്കാലത്തു തിരുവന്തപുരത്തുക...

മലയാളി

ഒരു മൂട് കപ്പ വെയ്ക്കാൻ ഹിന്ദി പഠിച്ച മലയാളി കപ്പ നടാൻ ബംഗാളിയെ പഠിപ്പിച്ച മലയാളി ഏതോ സിനിമ കണ്ടു ഇരുനൂറു രൂപയ്ക്കു കിറ്റ്‌ വാങ്ങി രണ്ടു രൂപയുടെ പച്ചക്കറി ഉണ്ടാക്കിയ മലയാളി കിറ്റ് വലിച്ചെറിഞ്ഞു തമിഴന്റെ വിഷത്തിനായി നോക്കി ഇരിക്കുന്ന മലയാളി പാടം നികത്തി വീട് വെച്ച മലയാളീ ഭംഗി കൂട്ടാൻ പറമ്പ് മുഴുവൻ മാർബിൾ ഇട്ട മലയാളി പക്ഷെ ... സോഷ്യൽമീഡിയയിൽ   ഇരുന്നു കർഷകർക്ക് വേണ്ടി പുളകം കൊള്ളുന്ന മലയാളി പണ്ടാരോ പാതിരാത്രിക്ക് വാഴ വെയ്ക്കാത്തതു കൊണ്ട് ഉണ്ടായ ദുരന്തം സഹിക്കുന്ന ബാക്കിയുള്ള മലയാളികൾ